തലപ്പാടി ചെക്പോസ്റ്റ് വഴി കര്‍ണാടകയിലെ ആശുപത്രികളിലേക്ക് കൊവിഡ് ഇല്ലാത്ത രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടും. മുഖ്യമന്ത്രി പിണറായി വിജയനാണ് വിഷയത്തില്‍ കര്‍ണാടകയുമായി ധാരണയിലെത്തിയ വിവരം അറിയിച്ചത്.ചെക്പോസ്റ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതില്‍ ഏതു ആശുപത്രിയിലാണ് ചികിത്സ തേടുന്നതെന്ന് വ്യക്തമാക്കണം. പരിശോധിക്കാന്‍ ചെക്പോസ്റ്റില്‍ കര്‍ണാടകയുടെ മെഡിക്കല്‍ സംഘമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയിലുള്ളവര്‍ക്കായി വയനാട് ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്